Family Keeps Man's Body For 3 Months, Shoking Revelation By Wife
മൂന്ന് മാസം മുന്‍പ് മരിച്ച ഗൃഹനാഥന്റെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച കേസില്‍ വീട്ടുകാരുടെ മൊഴി എടുത്തു. അസാധാരാണമായി ഒന്നും സംഭവിക്കാത്തതു പോലെയാണ് വിഷയത്തില്‍ കുടുംബാംഗങ്ങള്‍ പ്രതികരിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ച സെയ്ദിന്റെ ഭാര്യ റാബിയ ഭര്‍ത്താവ് തിരിച്ചുവരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ടെന്ന് പൊലീസിനോട് പറഞ്ഞു. ഉപ്പ തിരിച്ചുവരുമെന്നും ഉമ്മയ്ക്ക് ദൈവിക വെളിപാടുകളുണ്ടാകാറുണ്ടെന്നുമാണ് മക്കള്‍ പറഞ്ഞത്.